പന്തളം : കുടശനാട് പാലവിളയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠ 15ന് നടക്കും. ഇന്ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ. നാളെ രാവിലെ കലശാഭിഷേകം, വൈകിട്ട് ഭഗവതി സേവ, വാസ്തുബലി. 14 ന് വൈകിട്ട് ബിംബശുദ്ധി, ശയ്യാപൂജ, ജീവകലശപൂജ.15 ന് രാവിലെ ഗണപതിഹോമം, ബിംബവും കലശവും, ശ്രീകോവിലിൽ എഴുന്നള്ളിപ്പ്. 11.20നും 12നു മദ്ധ്യേ വി.പി.കുമാരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠ നടക്കും. തുടർന്ന് ക്ഷേത്ര സമർപ്പണം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഗുഭാംഗാനന്ദ സ്വാമി നിർവഹിക്കുമെന്ന് രക്ഷാധികാരി വി.സോമനാഥൻ അറിയിച്ചു.