
പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടേനി മഹോത്സവം 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21നാണ് വല്ല്യപടേനി. 14ന് 4.15 മുതൽ വിഷുക്കണി ദർശനം. അന്ന് രാത്രി ഒമ്പതിന് ചൂട്ടുവയ്പ്പും കൊട്ടിവിളിയും നടക്കും. 15ന് രാത്രി ഒമ്പതിന് പച്ചത്തപ്പ്. 16ന് രാത്രി 7.30ന് വീരനാട്യം, 8.30ന് ഈശ്വരനാമജപം, 11ന് കാച്ചിക്കൊട്ട് പടേനി. 17ന് രാത്രി എട്ടിന് സാന്ദ്രാനന്ദലയം, 11ന് കാച്ചിക്കൊട്ട് പടേനി. രാത്രി 7.30ന് നൃത്തസന്ധ്യ, ഒമ്പതിന് കൈകൊട്ടിക്കളി, 11ന് കാച്ചിക്കൊട്ട്. 19ന് രാത്രി എട്ട് മുതൽ ഭജനാമൃതം, 11ന് കാച്ചിക്കൊട്ട് പടേനി. 20ന് രാത്രി 7.30ന് നൃത്തസന്ധ്യ, ഒമ്പതിന് ഗാനസുധ, 11ന് കാച്ചിക്കൊട്ട് ഇടപ്പടേനി. 21ന് രാത്രി 7.15ന് സാംസ്‌കാരിക സമ്മേളനം. സർക്കാർ ചീഫ് വിപ്പ് ഡോ.വി.വേണു ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻപിള്ള അദ്ധ്യക്ഷത വഹിക്കും. മുഞ്ഞിനാട്ട് നാരായണക്കുറപ്പ് സ്മാരക ട്രസ്റ്റിന്റെ മുഞ്ഞിനാട്ടാശാൻ പുരസ്‌കാരം നെടുമ്പ്രയാർ കടുവക്കുഴിയിൽ അച്യുതക്കുറുപ്പിന് എസ്.ശ്രീകുമാറും പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്‌കാരം കുരമ്പാല ശാർങ്ധരൻ ഉണ്ണിത്താന് പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ളയും പടേനി കലാകാരനായിരുന്ന വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പടേനി പുരസ്‌കാരം ഡി.രഘുകുമാറിന് വി.കെ.പുരുഷോത്തമൻപിള്ളയും നൽകും.
രാത്രി 8.30ന് കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീത സന്ധ്യ. 11ന് കടമ്മനിട്ട ഗോത്രകലാകളരിയുടെ വല്ല്യപടേനി. രാവിലെ ആറിന് വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മക്കളി. 22ന് പള്ളിയുറക്കം. 23ന് രാവിലെ ഒമ്പത് മുതൽ പകൽ പടേനി, വൈകിട്ട് നാലിന് എഴുന്നെള്ളത്ത്. രാത്രി 8.45ന് ഭക്തിഗാനസുധ, 10.45ന് എഴുന്നെള്ളത്തും വിളക്കും. 11.45ന് കൊട്ടിക്കേറ്റ്, 12.15 ന് നൃത്തസംഗീത നാടകം. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻപിള്ള, സെക്രട്ടറി എസ്.ശ്രീകുമാർ, വി.ബി.ഓമനക്കുട്ടൻ നായർ, വി.ബി.പ്രസാദ് എന്നിവർ പങ്കെടുത്തു.