anil-antony

പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കുടുംബം പൂഞ്ഞാറിലെ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 16 കോടി രൂപ തട്ടിയെടുത്തെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി. ഇതുസംബന്ധിച്ച് തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് അനിൽ പറഞ്ഞു. ആന്റോയുടെ കുടുംബം സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും അനിൽ ആന്റണി ആരോപിച്ചിരുന്നു. തട്ടിപ്പ് നടന്നെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷിക്കട്ടെയെന്ന് ആന്റോ മറുപടി പറഞ്ഞതിന് പിന്നാലെയാണ് ഇന്നലെ അനിൽ വീണ്ടും ആരോപണം ഉന്നയിച്ചത്. ദല്ലാൾ നന്ദകുമാർ തനിക്കെതിരെ ഉയർത്തിയ 25ലക്ഷത്തിന്റെ കോഴ ആരോപണത്തെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നും അനിൽ പറഞ്ഞു.