ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയംഗവും ചെറിയനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ബേബി കൊക്കോപ്പള്ളിയുടെ അനുസ്മരണ യോഗം സി.പി. എം ജില്ല കമ്മിറ്റിയംഗം ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം കാർത്തികേയൻ അദ്ധ്യക്ഷനായി. സി.പി. എം ഏരിയ സെക്രട്ടറി എം.ശശികുമാർ, പി.ഉണ്ണികൃഷ്ണൻ നായർ, മഞ്ജു പ്രസന്നൻ, കെ.പി മനോജ് മോഹൻ, സംഘാടക സമിതി കൺവീനർ ബിനു സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സ്വർണ്ണമ്മ, കെ.രാധാകൃഷ്ണൻ, രാജൻ തയ്യിൽ, അജിത്ത് കുമാർ, വിശ്വനാഥൻ പിള്ള എന്നിവർ സംസാരിച്ചു.