കോന്നി: വന്യജീവികളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫേഴ്സ് കമ്മീഷന്റെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘടാനം മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനംചെയ്തു. കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ . മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, കെ.സി.സി കറന്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ നിതിൻ മണക്കാട്ടുമണ്ണിൽ, സോൺ സെക്രട്ടറി അനീഷ് തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. ഒ.എം ശമുവേൽ, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, ഫാ. ബിബിൻ കെ. യോഹന്നാൻ, ജനകീയ സംരക്ഷണ സമിതി കൺവീനർ ഗോപിനാഥൻ നായർ, ഫാ. ബന്യാമിൻ ശങ്കരത്തിൽ, നോബിൻ സാം ചെറിയാൻ, ഫാ. അഖിൽ വർഗീസ്, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. ഐവാൻ പുത്തൻപറമ്പിൽ, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. തോമസ് നെടുമ്പകുഴിയിൽ, കവി ബ്രൈറ്റ് മാമ്മൻ, മോനി മുട്ടുമണ്ണിൽ, ജോയിക്കുട്ടി ചെടിയാത്ത്, മത്തായി ജോഷ്വാ, എം. എൻ മത്തായി, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.