
റാന്നി : എൻ ഡി എ റാന്നി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡന്റ് വേണുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി നേതാവ് പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.വി.അനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. 160 -ാം ബൂത്ത് ജനറൽ സെക്രട്ടറി പ്രിന്റുവിനെ ആദരിച്ചു. ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി , സ്മിതാസുരേഷ് , ദീപു പൈതൃക , സോമൻ, ഡോളി , ഓമനാസാബു, ഗിരീഷ് കുമാർ, പ്രദീപ് മുണ്ടപ്പുഴ , സഞ്ജു, മുകേഷ്, നിക്കോളാസ്, ബിജിൻ , അഖിൽ എന്നിവർ സംസാരിച്ചു.