ldf

ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ മേഖലാ കമ്മിറ്റികളിൽ നടന്ന കുടുംബയോഗങ്ങളിൽ മന്ത്രി സജി ചെറിയാൻ സംസാരിച്ചു. പാണ്ടനാട് ആർ.കെ.വി ജംഗ്ഷൻ, ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് മൈലാറ്റുംതറ കോളനി, വെസ്റ്റ് പാണ്ഡവൻ പാറ, ആലാ നോർത്ത് കുരുമ്പോലിൽ പടി എന്നീ കേന്ദ്രങ്ങളിൽ സി പി.എം ഏരിയ സെക്രട്ടറി എം.ശശികുമാർ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ, എം.എച്ച്.റഷീദ്, സി പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.രാജേഷ്, ജെയിംസ് ശമുവേൽ, രഞ്ജിത്, എം.കെ മനോജ്, പി.ആർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.