slip

പത്തനംതിട്ട : വോട്ടെടുപ്പിന് അഞ്ചുദിവസം മുമ്പായി ബൂത്ത് ലെവൽ ഓഫീസർമാർ വിതരണം ചെയ്യുന്ന വോട്ടേഴ്‌സ് സ്ലിപ് എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് സെക്ടറൽ മജിസ്‌ട്രേറ്റുമാർ നീരിക്ഷിച്ച് ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ഇത്തവണ ബാർകോഡ്, പോളിംഗ് സ്റ്റേഷൻ ലൊക്കേഷൻ സഹിതമാണ് സ്ലിപ്പ് തയ്യാറാക്കുന്നത്. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടർമാരുടെ അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്‌സൻസ്, ഷിഫ്റ്റ്, ഡെത്ത് എ.എസ്.ഡി) എന്നിവ ഉൾപ്പെട്ട ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർക്കും സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരശോധിച്ചതിന് ശേഷമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കൂ.