medical-camp

ആറൻമുള :ലോക ആരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ആറൻമുള എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ആരോഗ്യ വകുപ്പും ചേർന്ന് ജീവിത ശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ലിജു പി.തോമസ് ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി.വിശ്വനാഥൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാലകുമാർ റ്റി.എസ്.ആഗി വർഗീസ്, കനീഷ് കുമാർ , സമഗ്ര ശിക്ഷാ കേരള പോഗ്രാം ഓഫിസർ ഡോ സിജാ മോൾ.എസ് ബ്ലോക്ക് പഞ്ചായത്ത് പ്രോഗാം കോർഡിനേറ്റർ വിജയലക്ഷ്മി എസ് തുടങ്ങിയവർ പ്രസംഗിച്ചു.