ചെങ്ങന്നൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടേയും ചെങ്ങന്നൂർ മേഖലയുടേയും സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐയിൽ ക്യാംപസ് ശാസ്ത്രസംവാദ സദസ് നടത്തി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി.ആർ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു,പ്രിൻസിപ്പൽ-ഇൻ-ചാർജ് ടി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി പ്രദീപ് വിഷയാവതരണം നടത്തി,
ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്റ്റർ ബിനോജി.ഇ.എം , ഡോ.ജയന്തി എസ് പണിക്കർ, വൈശാഖൻ ഉഷ, മുരളികാട്ടൂർ, സി.പ്രവീൺ ലാൽ, ടി.കെ സുഭാഷ്, പി.കെ.ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.