മല്ലപ്പള്ളി : തെള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രത്തിലെ വൃശ്ചിക വാണിഭത്തിന്റെ ഏറിയ പങ്കും നടക്കുന്ന സ്വകാര്യഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന് തിരികെനൽകാൻ ഹൈക്കോടതി ഉത്തരവായി..ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തോട് ചേർന്ന് വാണിഭം നടത്തുന്ന 40സെന്റ് വസ്തു ദേവസ്വത്തിന്റെ പേരിൽ കൂട്ടിനൽകാൻ മല്ലപ്പള്ളി തഹസീൽദാർക്കാണ് നിർദേശം നൽകിയത്. ജസ്റ്റിസുമാരായ അനിൽ.കെ. നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്

1972ൽ തെള്ളിയൂർക്കാവ് ക്ഷേത്രം തിരുവതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രത്തിന്റെ വരുമാന സ്രോതസായി വൃശ്ചിക വാണിഭം നടത്തുന്ന ഭൂമി പരാമർശിച്ചിരുന്നു.

റവന്യൂ രേഖകളിൽ ദേവസ്വം ഭൂമിയായിരുന്ന വസ്തു 1996 ലാണ് ജി ആൻഡ് ജി ഫിനാൻസ് ഉടമ ഡി. ഗോപാലകൃഷ്ണൻ നായർ സ്വന്തം പേരിൽക്കൂട്ടിയതെന്ന് കോടതി കണ്ടെത്തി.

2007 ൽ ജി.സതീഷ് കുമാർ പ്രസിഡന്റായുള്ള ക്ഷേത്ര ഉപദേശക സമിതി നൽകിയ കേസിലാണ് നടപടി. രണ്ടുമാസത്തിനുള്ളിൽ

റവന്യു രേഖയിൽ ദേവസ്വം ഭൂമി എന്ന് മാറ്റം വരുത്തുവാനാണ് നിർദ്ദേശം.