
പത്തനംതിട്ട : വിലക്കയറ്റത്തെ പിടിച്ച് നിറുത്താൻ കോടതി ഇടപെടലോടെ ആരംഭിച്ച വിഷുച്ചന്തകളിൽ തിരക്കേറി. സർക്കാർ സബ്സിഡിയോടെയാണ് വിഷുച്ചന്തകൾ ആരംഭിച്ചത്. സപ്ലൈകോയിൽ ഇന്നും കൺസ്യൂമർഫെഡിൽ 19 വരെയുമാണ് ചന്തകൾ പ്രവർത്തിക്കുക. സപ്ലൈകോയിലെ സബ്സിഡി നിരക്കിലാണ് സാധനങ്ങൾ വിൽക്കുന്നത്. ത്രിവേണി സ്റ്റോറുകളിലുള്ള മറ്റ് ഉൽപന്നങ്ങളും 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. 13 ഇനം സാധനങ്ങളാണ് വിൽപ്പനയ്ക്കുള്ളത്.
സപ്ലൈകോയിൽ നാലിനം ഇല്ല
വൻപയർ, പഞ്ചസാര, കറുത്ത കടല, തുവര എന്നിവ വിഷുച്ചന്തയിൽ ലഭ്യമല്ല. ജില്ലയിലെ ആറ് താലൂക്കുകളിലായി 22 ഔട്ട്ലറ്റുകളിലാണ് വിഷുച്ചന്ത പ്രവർത്തിക്കുന്നത്.
കൺസ്യൂമർ ഫെഡിന് 18 വിഷുച്ചന്തകൾ
ആറ് താലൂക്കുകളിലും 12 ത്രിവേണി സ്റ്റോറുകളിലുമാണ് കൺസ്യൂമർ ഫെഡിന്റെ വിഷുച്ചന്തകൾ പ്രവർത്തിക്കുന്നത്. സംഘങ്ങളുടെ നേതൃത്വത്തിലാണ് ആറ് താലൂക്കുകളിൽ ചന്തകൾ പ്രവർത്തിക്കുക.
വിഷുച്ചന്തയിലെ വിലവിവര പട്ടിക
ഇനങ്ങൾ, അളവ്, വില
അരി (മൂന്നിനങ്ങളിൽ ഏതെങ്കിലും ഒന്നുമാത്രമേ ലഭിക്കൂ). എട്ട് കിലോ - കുറുവ - 30 രൂപ, ജയ- 29 രൂപ, മട്ട കുത്തരി - 30 രൂപ (കിലോഗ്രാമിന്)
പച്ചരി - രണ്ടു കിലോ - 26 രൂപ (കിലോഗ്രാമിന്)
പഞ്ചസാര - ഒരു കിലോ - 27 രൂപ
ഉഴുന്ന് - ഒരു കിലോ - 95 രൂപ
തുവരപ്പരിപ്പ് - ഒരു കിലോ -111 രൂപ
കടല - ഒരു കിലോ - 69 രൂപ
ചെറുപയർ - ഒരു കിലോ - 92 രൂപ
വൻപയർ - ഒരു കിലോ - 75 രൂപ
മുളക് - അരക്കിലോ - 82 രൂപ
മല്ലി - അരക്കിലോ - 60 രൂപ
വെളിച്ചെണ്ണ - അരലിറ്റർ - 50 രൂപ