ചെങ്ങന്നൂർ : സാമൂഹിക പരിഷ് കർത്താവും വീര ശൈവ ആചാര്യനുമായ ബസവേശ്വനെ കർണാടകയുടെ സാംസ്കാരിക നേതാവായി പ്രഖ്യാപിച്ചതിനെ ആൾ ഇന്ത്യാ വീര ശൈവ മഹാസഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി സ്വാഗതംചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ വാലേത്ത് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സജി കലിംഗ, സുനിൽ കുമാർ, സദാശിവൻപിള്ള, വിനോദ്കുമാർ, ഹരികുമാർ, മാമ്മുട്ടിൽ മനോജ്, ചെങ്ങന്നൂർ ജയകുമാർ, ശ്രീലത എന്നിവർ സംസാരിച്ചു.