
പത്തനംതിട്ട : ശ്രീവിശുദ്ധി യോഗ വിജ്ഞാന കേന്ദ്രത്തിന്റെ വാർഷികവും പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി. ശ്രീജേഷ് വി കൈമൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ.എസ്.കാർത്തിക, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സുമേഷ് സി വാസുദേവൻ, യോഗ അസോസിയേഷൻ ഭാരവാഹികളായ കെ.എസ്.മണിലാൽ, പി.കെ.അശോകൻ, മനീഷ് രാജ്, ,കെ.സി വിജയമോഹനൻ നായർ, രാജശ്രീ.ജി എന്നിവർ സംസാരിച്ചു.