ചെങ്ങന്നൂർ : പമ്പയാറിന്റെ തീരത്ത് താമസിക്കുന്നവരും ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടുന്നു. പാണ്ടനാട് പഞ്ചായത്തിലാണ് ഇൗ സ്ഥിതി. നദിയിൽ വെള്ളം കുറയുന്നതിനനുസരിച്ച് കിണറ്റിൽ കലക്കവെള്ളമാണ് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. . പഞ്ചായത്തിൽ വലിയ കുടിവെള്ളപദ്ധതികളില്ല. കുടിക്കാൻ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാത്തതിനാൽ പച്ചക്കറി, വാഴ കർഷകരും ബുദ്ധിമുട്ടുന്നു. പാടശേഖരങ്ങൾ കൊയ്യാറായതോടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്ന് വെള്ളം വിടുന്നില്ല.

പുഞ്ചക്കൊയ്ത്ത് തുടങ്ങിയതോടെ കനാലിൽ വെള്ളത്തിന്റെ അളവ് കുറച്ചു . നേരത്തെ കൃഷിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കൂടുതൽ വെള്ളം തുറന്നു വിട്ടത് . കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ചെറിയ മഴ ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ശക്തമായ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കർഷകനായ ബാബു പാണ്ടനാട് പറഞ്ഞു.