ചെങ്ങന്നൂർ: കേരള സാംബവർ സൊസൈറ്റി ചെങ്ങന്നൂർ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്‌കറുടെ 133-ാമത് ജന്മദിന ആഘോഷവും ശാഖാ വാർഷികവും നാളെ രാവിലെ 9.30ന് നൂറ്റവൻപാറ തോണിപ്പാറയ്ക്കു സമീപം നടക്കും. രാവിലെ 9.30 ന് പുഷ്പാർച്ചന, 10 ന് ജയന്തി സമ്മേളനം. എഴുത്തുകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ എൻ.കെ ബിജു കുറുച്ചി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ബി രാമചന്ദ്രൻ അദ്ധ്യക്ഷനാകും