അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ അടൂർ കിളിവയൽ ചാത്തന്നൂപ്പുഴ രാജിഭവനിൽ(ആരാമം) ജി. രമണൻ (61) മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടിന് സ്കൂട്ടർ യാത്രികനായ രമണനെ കിളിവയൽ ജംഗ്ഷന് സമീപം റോഡരികിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ: വത്സല. മകൾ: രമ്യ.