
പത്തനംതിട്ട : ജില്ലയിൽ ഇക്കുറി 2,238 എൻ.ആർ.ഐ വോട്ടർമാർ. എൻ.ആർ.ഐ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും പുരുഷൻമാരാണ്. 1,801 പുരുഷ വോട്ടർമാരും 437 സ്ത്രീ വോട്ടർമാരുമാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ എൻ.ആർ.ഐ വോട്ടർമാർ ആറന്മുളയിലും (726) കുറവ് അടൂരും (304) ആണ്. ആറന്മുളയിൽ 562 പുരുഷ വോട്ടർമാരും 164 സ്ത്രീ വോട്ടർമാരുമാണുള്ളത്. അടൂരിൽ 257 പുരുഷ വോട്ടർമാരും 47 സ്ത്രീ വോട്ടർമാരുമുണ്ട്. തിരുവല്ലയിൽ 404 പുരുഷ വോട്ടർമാരും 106 സ്ത്രീ വോട്ടർമാരുമുൾപ്പെടെ 510 വോട്ടർമാരുണ്ട്. റാന്നിയിൽ 301 പുരുഷ വോട്ടർമാരും 68 സ്ത്രീ വോട്ടർമാരുമായി 369 വോട്ടർമാർ. കോന്നിയിൽ 277 പുരുഷ വോട്ടർമാരും 47 സ്ത്രീ വോട്ടർമാരുമാണുള്ളത്.