മല്ലപ്പള്ളി: നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിൽ തകർത്തു. ഇരുചക്ര വാഹന യാത്രികനും കാൽനടയാത്രികനും അത്ഭുകരമായി രക്ഷപ്പെട്ടു. കോട്ടാങ്ങൽ - ചാലാപ്പള്ളി റോഡിൽ വൈദ്യശാലപ്പടിയിൽ ഇന്നലെ വൈകിട്ട് 7.20 ന് ആയിരുന്നു അപകടം. ചുങ്കപ്പാറ ഭാഗത്തു നിന്ന് എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ വശത്തെ സംരക്ഷണ ഭിത്തിയിലേക്ക് പാഞ്ഞുകയറുകായിരുന്നു. ഈ സമയം എതിർ വശത്തുകൂടിയെത്തിയ യാത്രികരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കനത്ത മഴയ്ക്ക് ശേഷം പാതയിലുണ്ടായ തെന്നലാണ് അപകടത്തിനിടയാക്കിയത് .