13-zacharia-varghese

പന്തളം: യു.ഡി.എഫ് തുമ്പമൺ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വറുഗീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ പങ്കെടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജു സക്കറിയ അദ്ധ്യക്ഷതാ വഹിച്ചു. ഉമ്മൻ ചക്കലായിൽ വി.എസ്. ഇടുക്കുള ,തോമസ് താവളത്തിൽ, രാഘവൻ, ജിജബാബു, പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, തോമസ് റ്റി.വർഗീസ്, ജോസഫ് വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രെഞ്ചു തുമ്പമൺ, കെ.എസ് ജോർജ്കുട്ടി ,ജെയിംസ്, ചാർളി, ബാബു ജോർജ്, ജയൻ, സാംകുട്ടി, കെ.വി. ബാബു, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു.