
തിരുവല്ല: വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് കറന്റ് അഫേഴ്സ് കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിന്റെ സമാപനസമ്മേളനം കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി.കെ.സി.സി ജനറൽസെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കറന്റ് അഫേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി.തോമസ്,റവ.ഡെയ്സൺ പി.സാമുവേൽ, അനീഷ് തോമസ്, ലിനോജ് ചാക്കോ, ഫാ.ജിജോ കെ.ജോയി, ജാൻസി പീറ്റർ,ആഷിസാറാ ഉമ്മൻ, വർഷമെറിൻ വർഗീസ്,ഫാ.പി.വൈ ജസ്സൻ,ഫാ.ജോബിൻ ശങ്കരത്തിൽ,ഫാ.അജിതോമസ് ഫിലിപ്പ്, ഫാ.ഒ.എം.ശമുവേൽ, റവ.അജു പി.ജോൺ, റവ.സജു തോമസ്, റവ.ഷാജി കെ.ജോർജ്, ഫാ.കോശി വി.വർഗീസ്, ഫാ.ജോസഫ് നെടുമ്പന്നാൽ എന്നിവർ പ്രസംഗിച്ചു.