13-vaipur-csi-church

വായ്പൂര്: പുനർനിർമ്മിച്ച വായ്പൂര് സെന്റ് ലൂക്‌സ് സി.എസ്.ഐ. പള്ളിയുടെ പ്രതിഷ്ഠാ ശുശ്രൂഷ നാളെ നാലിന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കീഴ് വായ്പൂര് സി.എസ്.ഐ.ഇടവക വികാരി റവ. പ്രവീൺ ജോർജ് ചാക്കോ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ. പ്രവീൺ ജോർജ് ചാക്കോ, സഭാപ്രവർത്തകൻ ഇവാഞ്ചലിസ്റ്റ് സി.കെ.രാജീവ്, കെ.ജെ, ജോർജ്, കെ, വി ,ജോസ്, റെജിമോൻ ജോർജ് എന്നിവർ ഭാരവാഹികളായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.