sweekaranam

തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക്കിന് അപ്പർകുട്ടനാട്ടിൽ സ്വീകരണം നൽകി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അദ്ധ്യക്ഷനായി. മാത്യു ടി.തോമസ് എം.എൽ.എ, അഡ്വ.ആർ.സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി,അഡ്വ.കെ.ജി രതീഷ് കുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, സജിചാക്കോ, സജി അലക്സ്, ബെന്നി പാറയിൽ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ ജെനുമാത്യു, ടി.എ.റെജികുമാർ, ടി.കെ.സുരേഷ് കുമാർ, കെ.ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, രവിപ്രസാദ്, എം.ബി.നൈനാൻ, പ്രേംജിത് പരുമല, സോമൻ താമരച്ചാൽ, സി.കെ.അനു എന്നിവർ സംസാരിച്ചു.