മല്ലപ്പള്ളി:: എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് വിഷു പടയണി നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, ഗണപതിഹോമം, 7.30 ന് ഭക്തിഗാനസുധ, വൈകിട്ട് 6.45 ദീപാരാധന, ഉപ്പൻ മാവുങ്കൽശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്നുള്ള എതിരേൽപ്പ് കാളകെട്ട് ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ 6.30ന് വായനശാല ജംഗ്ഷനിൽ എത്തും. വാദ്യമേളങ്ങളുടെയും ,നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വായനശാല ജംഗ്ഷനിൽ എതിരേൽപ്പുകൾ സംഗമിക്കും. തുടർന്ന് ആയിരക്കണക്കിന് ചുട്ടുകറ്റകളുടെ വെളിച്ചത്തിൽ ക്ഷേത്രസന്നിധിയിലേക്ക് കോലം എതിരേൽപ്പ് പുറപ്പെടും. 7.30 ന് പ്രഭാഷണം 9.30 ന് പടയണി ചടങ്ങുകൾ,പുലർച്ചെ 2.30ന് തങ്ങളും പടയും