
പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങൾ ക്രോഡീകരിച്ച കൈപ്പുസ്തകങ്ങളുടെ വിതരണം തിരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിച്ചു.
കൈപുസ്തകവും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന വീടുകളിലെത്തിക്കുമെന്ന് വരണാധികാരി എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. വോട്ടർ രജിസ്‌ട്രേഷൻ, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി - മുതിർന്ന വോട്ടർമാർക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ, വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ, സമ്മതിദായകരുടെ പ്രതിജ്ഞ, വെബ്‌സൈറ്റിലേക്കുള്ള ക്യു ആർ കോഡ്, ഹെൽപ് ലൈൻ നമ്പരുകൾ തുടങ്ങി സമ്മതിദായകർ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം കൈപ്പുസ്തകത്തിലുണ്ട്.