കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഇന്ന് തുടങ്ങും. പുലർച്ചെ നാലിന് മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ, 41 തൃപ്പടി പൂജ, വിഷുക്കണി ദർശനം, താംബൂല സമർപ്പണം, നവാഭിഷേക പൂജ,999 മലക്കൊടിയ്ക്ക് മുന്നിൽ പറയിടീൽ രാവിലെ 7 ന് മലയ്ക്ക് പടേനിയും മലക്കൊടി എഴുന്നള്ളത്തും. രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, പുഷ്പാഭിഷേകം.9.30ന് സമൂഹ സദ്യ രാവിലെ 10 ന് കല്ലേലി കൗള ഗണപതി പൂജ,11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം രാത്രി 8ന് കുംഭപ്പാട്ട്.