വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. കൊടിയേറ്റ് ചടങ്ങുകൾക്ക് മുൻ മേൽശാന്തി വാസു പോറ്റി, സബ് ഗ്രൂപ്പ് ഓഫീസർ കെ.എൻ. അനിൽ കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രദീപ് പുതിയ മംഗലത്ത്, ഭാരവാഹികളായ അർജ്ജുൻ നായർ, ഹരികുമാർ, ജെ. ജയശ്രീ, ജി. വത്സലകുമാരി,വി. വിനീഷ് എന്നിവർ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. പള്ളിവേട്ട ദിവസമായ 20 ന് വൈകിട്ട് ആറിന് താഴൂർ ഭഗവതിക്ക് എതിരേൽപ്പ്, പഞ്ചാരിമേളം എന്നിവ ഉണ്ടായിരിക്കും. 21 ന് ഉച്ചയ്ക്ക് ആറാട്ട് സദ്യ, വൈകിട്ട് ആറാട്ട് എഴുന്നള്ളത്ത്, വേലകളി