തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ 65-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നിർദ്ധന രോഗികൾക്കായുള്ള പ്രിവിലേജ് കാർഡ് സമർപ്പണവും നവീകരിച്ച ഒ.പികളുടെ ഉദ്ഘാടനവും നടത്തി. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി രക്ഷാധികാരി ഡോ.തോമസ് മാർ കൂറിലോസ് ഭദ്രദീപം തെളിച്ചു. മേളം ചാരിറ്റബിൾ ഫൗണ്ടർ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.. അതിരൂപത ചീഫ് വികാരി ജനറാൾ റവ.ഡോ.ഐസക് പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകുന്ന ‘ധന്യം’ പ്രിവിലേജ് കാർഡ് പദ്ധതിയുടെ ആദ്യസമർപ്പണം പ്രത്യാശ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരിയും ഡോ.കുര്യൻ ജോൺ മേളാംപറമ്പിലും ഏറ്റുവാങ്ങി. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസ്,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലീം, യു.ഡി.എഫ് ചെയർമാൻ അഡ്വ.വർഗീസ് മാമൻ, ബി.ജെ.പി ദേശീയസമിതിഅംഗം പ്രതാപചന്ദ്രവർമ്മ, കാർഷിക വികസനബാങ്ക് പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു,പുഷ്പഗിരി ഇ.എൻ.റ്റി വിഭാഗം മേധാവി ഡോ.കെ.വി.രാജൻ എന്നിവർ പ്രസംഗിച്ചു.