light

അടൂർ : സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റ് കത്താത്തതിനാൽ നഗരം ഇരുട്ടിലായി. റൗണ്ട് എബൌട്ട്‌ ഉള്ള ഭാഗം ആയതിനാൽ റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം ഉണ്ടാകുവാനുള്ള സാദ്ധ്യതയുമുണ്ട്. കെ പി റോഡും എം സി റോഡിൽ നിന്ന് അടൂർ ടൗണിലേക്കും വരുന്ന തിരക്കേറിയ റോഡും സംഗമിക്കുന്ന ഭാഗമാണിത്. നഗരത്തിൽ ഒൻപത് മണിക്ക് ശേഷം അടയ്ക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകൾ അടക്കമുള്ള ജീവനക്കാർ വാഹനങ്ങൾ കാത്തുനിൽക്കുന്നത് ഇവിടെയാണ്. തെരുവ് നായ ശല്യവും രൂക്ഷമാണ്. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാത്തത് നഗരസഭയുടെ വീഴ്ചയാണെന്ന് ആരോപണമുണ്ട്.