തിരുവല്ല : ജീവിതത്തെ നശിപ്പിക്കുന്ന മദ്യം, മയക്കുമരുന്ന് പോലെയുള്ള ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാൻ മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. വൈ.എം.സി.എ തിരുവല്ല സബ് റീജിയനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന കനിവും കരുതലും-മാനസിക ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. വൈ.എം.സി.എ സബ് റീജിയൻ ചെയർമാൻ ലിനോജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്ത മുഖ്യപ്രഭാഷണം നടത്തി.ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ജോർജ് ചാണ്ടി പദ്ധതി അവതരിപ്പിച്ചു. ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ. അഡ്വ.വർഗീസ് മാമ്മൻ, ജനറൽ കൺവീനർ ജോജി പി.തോമസ്. കെ.സി.മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.