പത്തനംതിട്ട : ലവ് ജിഹാദ് ബി.ജെ.പിയുടെ സൃഷ്ടിയല്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അവർ. ലവ് ജിഹാദിനെപ്പറ്റി ആദ്യം സംസാരിക്കുന്നത് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസും ക്രിസ്തീയ പുരോഹിതരുമാണ്. ഹൈക്കോടതി പറഞ്ഞതടക്കമുള്ള കാര്യങ്ങളാണിത്. സുപ്രീംകോടതി ലൗ ജിഹാദ് ഇല്ല എന്ന് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.