balasammelanam
ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ ശ്രീ ശുഭാനന്ദഗുരുദേന്റെ 142-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ബാലസമ്മേളനം കെ. രാഹുൽ ഉദ്ഘാടനം ചെയ്യുന്നു.


ചെറുകോൽ : ശ്രീശുഭാനന്ദ ഗുരുദേവനാൽ സ്ഥാപിതമായ ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ ശ്രീ ശുഭാനന്ദഗുരുദേവന്റെ 142​ാമത് പൂരം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ബാലസമ്മേളനം കെ.രാഹുൽ ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രദീപ് അദ്ധ്യക്ഷയായി. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സ് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ നേടിയ അലംകൃതയെ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അനുമോദിച്ചു. വിഷ്ണുപ്രിയ ശാസ്താംകോട്ട, ഉണ്ണികൃഷ്ണൻ ചെറുകോൽ, നിഖിൽ കൃഷ്ണൻ ശാസ്താംകോട്ട, ആദിത്യ അനിൽ, ശാന്തിമോൾ ഏന്തയാർ എന്നിവർ സംസാരിച്ചു. സത്യഭാമ സുഭാഷ് സ്വാഗതവും അനന്തലക്ഷ്മി കാരാഴ്മ നന്ദിയും പറഞ്ഞു.