പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിയിൽ എതിരെവന്ന രണ്ട് ഇരുചക്ര വാഹനങ്ങളിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. വടശേരിക്കര പേഴുംപാറ അരീക്കക്കാവ് തറയിൽ വീട്ടിൽ സിബിൻ റെജി (21), വടശേരിക്കര അരീക്കക്കാവ് സ്വദേശി അമീർ (23) എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
മണ്ണാറക്കുളഞ്ഞി ആശുപത്രി ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 3നാണ് അപകടം. പത്തനംതിട്ടയിൽനിന്ന് വടശേരിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന് രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായിമറിഞ്ഞു. കാറിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല.
ഷിജിൻ ബൈക്കും അമീർ സ്‌കൂട്ടറുമാണ് ഓടിച്ചിരുന്നത്. പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.