ഏഴംകുളം : ബൈക്കിൽ എത്തിയവർ സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു. പട്ടാഴി വടക്കേക്കര തെക്കിൻകാട്ടിൽ ഇടപ്പുരവീട്ടിൽ ഗീതാകുമാരിയുടെ ഒന്നരപ്പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 7.30 ന് ഏഴംകുളം ജംഗ്ഷന് സമീപം കനാൽ കരയിലാണ് സംഭവം. ബൈക്കിൽ എത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.