
പത്തനംതിട്ട : കണിക്കൊന്നപ്പൂക്കളും കണിവെള്ളരിയും കസവുമുണ്ടും നേരിയതുമെല്ലാം നൽകിയാണ് അടൂരിൽ പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിനെ പ്രവർത്തകർ വരവേറ്റത്. ഇന്നലെ രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ നിന്ന് ആരംഭിച്ച രണ്ടാംഘട്ട പര്യടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, പന്തളം നഗരസഭ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി കടയ്ക്കാട് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കന്മാരായ പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ഡി.സജി, സജു മിഖായേൽ, അഡ്വ.ശ്രീഗണേഷ്, രാജൻ സുലൈമാൻ, സാംസൺ ഡാനിയേൽ, ടി.മുരുകേഷ്, അഡ്വ.എസ്.മനോജ്, അരുൺ.കെ.എസ്, എം.അലാവുദീൻ, അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ്, അഡ്വ.ആർ.ജയൻ, ശ്രീനാദേവിക്കുഞ്ഞമ്മ, രാധാ രാമചന്ദ്രൻ, കൃഷ്ണകുമാർ, സി.കെ രവിശങ്കർ എന്നിവർ പ്രസംഗിച്ചു.