അടൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കടമ്പനാട് വടക്ക് അനിതാഭവനിൽ വിജയൻ ആചാരിയുടെയും രമാദേവിയുടെയും മകൻ അജികുമാർ (42) ആണ് മരിച്ചത്. 18 ന് ഉച്ചയ്ക്ക് 2 മണിക്ക് അടൂർ - ശാസ്താംകോട്ട റോഡിൽ നെല്ലിമുകൾ കനാൽ ജംഗ്ഷന് സമീപം അജികുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ സ്കൂൾ ബസ് ഇടിച്ചാണ് അപകടം . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇലക്ട്രിഷ്യനായിരുന്നു .സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഹേമ കൃഷ്ണൻ. മക്കൾ :അഭിജിത്ത് , ആദർശ്, അച്ഛൻ വിജയൻ ആചാരി, അമ്മ :രമാദേവി.