
അടൂർ: ചെറുകുന്നം കൈതക്കൽ എസ്.എൻ.ഡി.പി യോഗം 2400-ാം ആറാട്ടുപുഴ വേലായുധപണിക്കൽ മെമ്മോറിയൽ ശാഖയുടെയും ഇന്നോവേറ്റീവ് ഇന്റർ നാഷണൽ ഐ ക്ലിനിക്ക് അടൂരിന്റെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി തിരുവല്ലയുടെയും മൈക്രോലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡയബറ്റിക് ക്യാമ്പും നേത്ര പരിശോധനയും നടത്തി. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജിൻ എ.ആർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ ശ്രീജിത്ത്.ബി വിശദീകരണം നൽകി. ശാഖാസെക്രട്ടറി പ്രസന്നകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ കുമാർ മണിമന്ദിരം കൃതജ്ഞതയും പറഞ്ഞു.