
ഇലവുംതിട്ട : രാമൻചിറ ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 15 മുതൽ ഏപ്രിൽ 22 വരെ നടക്കും. 15ന് രാവിലെ 5ന് നടതുറക്കൽ, 6.30ന് ഗണപതി ഹോമം, 8ന് കൊടിമര ഘോഷയാത്ര, 5 ന് കൊടിയേറ്റ്, 6.45ന് ദീപാരാധന, ഭദ്രദീപപ്രതിഷ്ഠ, 7ന് ഭാഗവത മഹാത്മ്യപ്രഭാഷണം, 7.30ന് നടയടക്കൽ, തുടർന്ന്എല്ലാ ദിവസവും യജ്ഞശാലയിലും ക്ഷേത്രത്തിലും പതിവ് പൂജകൾ, 20ന് രാത്രി 9ന് നാടകം. സമാപന ദിവസമായ 22ന് ഉച്ചക്ക് 1ന് സമൂഹസദ്യ, 4ന് ആറാട്ട് ഘോഷയാത്ര, 6.30ന് ആറാട്ട് വരവ്, രാത്രി 9.30ന് ഗാനമേള.