temple
പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഉത്സവം തന്ത്രിമുഖ്യൻ കാളിദാസൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിമുഖ്യൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി. രമേശ് ഇളമൺ നമ്പൂതിരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ദിവസവും നവകം, പ്രത്യേക ഉച്ചപൂജ, വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും. 21ന് പ്രത്യേക ഉത്സവബലി ദർശനം. 22ന് പള്ളിവേട്ട . 23ന് ആറാട്ടിനായി കുറിശ്ശിമന കടവിലേക്ക് എഴുന്നള്ളത്ത്. തുടർന്ന് ആറാട്ടുവരവിനും സദ്യയ്ക്കും ശേഷം ഉത്സവചടങ്ങുകൾ സമാപിക്കും. കൃഷ്ണൻ നമ്പൂതിരി, ഡോ.രമേശ് ഇളമൺ നമ്പൂതിരി, ചിറ്റേഴത്ത് ഗോപിനാഥൻനായർ, ശ്രീനാഥ് നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവർ നേതൃത്വം നൽകും.