1
മോഷണശ്രമത്തെ തുടർന്ന നശിപ്പിച്ച വായ്പൂര് കാനറാ ബാങ്കിൻ്റെ എ ടി എമ്മിലെ നിരീക്ഷണ ക്യാമറ.

മല്ലപ്പള്ളി : എ.ടി എമ്മിൽ മോഷണ ശ്രമം. വായ്പൂരിലെ കാനറാ ബാങ്കിന്റെ എ.ടിഎമ്മിലെ നിരീക്ഷണ ക്യാമറയടക്കം നശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 11ന് ശേഷമായിരുന്നു സംഭവം. ഞായറാഴ്ചയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിവരം. പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.