mh
മഹാത്മ ജനസേവനകേന്ദ്രം കള്ളപ്പൻചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിച്ച തിരിയിൽ നിന്ന് ചലച്ചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി. നായർ അടുപ്പിലേക്ക് അഗ്നിപകർന്ന് ഗൃഹപ്രവേശം നിർവഹിച്ചു.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വൈസ് പ്രസിഡന്റ് എം മനു, വാർഡ് മെമ്പർ കെ.ജി ജഗദീശൻ, മെമ്പർ സുപ്രഭ, പൊതുപ്രവർത്തകരായ തോപ്പിൽ ഗോപകുമാർ, പ്രൊഫ. വർഗീസ് പേരയിൽ, വിമൽ കൈതക്കൽ, സുരേഷ് മഹാദേവ, രാധാകൃഷ്ണപിള്ള , മഹാത്മ സെക്രട്ടറി പ്രീഷിൽഡ, അക്ഷർ രാജ് എന്നിവർ പങ്കെടുത്തു.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യങ്കേർസ് മലയാളി അസോസിയേഷൻ മഹാത്മയിലെ അമ്മമാർക്ക് വിഷുക്കൈനീട്ടം നൽകി.

പള്ളിക്കൽ കൊയ്പ്പള്ളി വിളയിൽ ശാന്തമ്മയമ്മ ദാനമായി നൽകിയ 42 സെന്റ് വസ്തുവിലാണ് സ്നേഹ ഗ്രാമം നിർമ്മിച്ചത്. തെരുവിൽ കണ്ടെത്തുന്ന 70 നിരാലംബരെ ഇവിടെ പുനരധിവസിപ്പിക്കുമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.