നാരങ്ങാനം: അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങളായി പല ക്ഷേത്രങ്ങളും ഇന്നുമാറിക്കൊണ്ടിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം നാരങ്ങാനം 91 ാം നമ്പർ .ശാഖയിൽ നടന്ന ശ്രീനാരായണ വിജ്ഞാനദാന സദസിൽ യജ്ഞസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വിശ്വാസികളുടെ സമ്പത്ത് കവർന്നെടുക്കുന്നതിനുള്ള അംഗീകൃത മാർഗമായി ക്ഷേത്രങ്ങളെ ഒരു വിഭാഗം കാണുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.ഗുരുദർശനം ഉൾക്കൊണ്ടുള്ള ജീവിത രീതി രൂപപ്പെടുത്തുകയാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ പ്രകാശ് മുളമൂട്ടിൽ, ശാഖാ വൈസ് പ്രസിഡന്റ് വത്സമ്മ ശ്രീനിവാസ് ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത്. വനിതാ സംഘം സെക്രട്ടറി ജയ എന്നിവർ സംസാരിച്ചു. രജ്ഞു അനന്തഭദ്രത്ത് ശ്രീനാരായണ വിജ്ഞാനദാന സദസിന് നേതൃത്വം നൽകി. കുടുംബ ഐശ്വര്യ പൂജയും നടന്നു.