തെങ്ങുംകാവ് : എസ്.എൻ.ഡി.പി യോഗം 90-ാംനമ്പർ തെങ്ങുംകാവ് ശാഖയിൽ ആരംഭിച്ച അവധിക്കാല പഠന ക്ളാസ് യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. കേരള കൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ പഠന ക്ളാസിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ പി.കെ.പ്രസന്നകുമാർ, പി.വി. രണേഷ്, ശാഖാ പ്രസിഡന്റ് ഡി. രാജൻ, പഠനക്ലാസ് കോ-ഓർഡിനേറ്റർ ശാന്തകുമാർ , വൈസ് പ്രസിഡന്റ് കരുണാനന്ദൻ, സി.കെ. ഓമനക്കുട്ടൻ, വനിതാസംഘം വൈസ് പ്രസിഡന്റ് സുജ മനോജ് എന്നിവർ പ്രസംഗിച്ചു.