ചെങ്ങന്നൂർ: വിഷുദിനത്തിലെ സംഘർഷത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് കുത്തേറ്റു. വെൺമണി പടിഞ്ഞാറേൽ തുരുത്തിയിൽ കുറ്റിയിൽ തെക്കേതിൽ പനംകണ്ടത്തിൽ അഭിഷേക് (18)നാണ് വയറിന് കുത്തേറ്റത്. വൈകിട്ട് 5ന് വീടിനു സമീപം മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നതു കണ്ട് തടസം പിടിക്കാൻ ചെന്നതായിരുന്നു അഭിഷേക്. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൺമണി പൊലീസ് കേസെടുത്തു.