പത്തനംതിട്ട: ബി.എസ്.എഫിൽ നിന്നും വിരമിച്ചവരുടെ സംഘടനയായ എക്‌സ് ബി.എസ്.എഫ് പേഴ്‌സണൽ വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ .എസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.സി.കെ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിവൈ.എസ്.പി നന്ദകുമാറിനെ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.