പന്തളം : സ്വകാര്യ ബസിനടിയിൽപ്പെട്ട് യാത്രക്കാരന് ഗുരുതരപരിക്ക്. കുളനട ഉളന്നൂർ ,ശിവം ഭവനിൽ ആനന്ദൻ പിള്ള
( 66)നാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് പന്തളം സ്വകാര്യ ബസ്റ്റാൻഡിൽ അൽ അമീൻ, മാളവിക എന്നീ രണ്ട് ബസുകൾ പാർക്ക് ചെയ്യുന്നതിനിടെ ഇരു ബസുകൾക്കും ഇടയിൽപ്പെടുകയായിരുന്നു . ഇദ്ദേഹത്തെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.