പന്തളം: കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ അംബേദ്കറുടെ 133 ാം ജന്മദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് രാഹുൽ രാജ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി, പന്തളം വാഹിദ്, ജി.അനിൽകുമാർ, ഇ.എസ്.നുജുമുദീൻ ,അഭിജിത്ത് മുകടിയിൽ, എച്ച്.ഹാരിസ്, സോളമൻ വരവുകാലായിൽ ,ഡെന്നിസ് ജോർജ്ജ് , ബാബു മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.