തിരുവല്ല: കെ.എസ്.ഇ.ബി. വായ്പൂര് സെക്ഷൻ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനവും പ്രതിഷേധയോഗവും നടത്തി. സി.ഐ.ടി.യു മല്ലപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. എം. എൻ. മധു അദ്ധ്യക്ഷനായി. എസ്. പ്രകാശ് , ബൈജു , ബാബുരാജ് , ജയകുമാർ , ജിഷു പീറ്റർ , ജയപ്രമോദ് , അബ്ദുൽസലാം എന്നിവർ സംസാരിച്ചു.