
പന്തളം : പന്തളത്തെ മുതിർന്ന സി.പി.എം നേതാവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവുമായ തോന്നല്ലൂർ കൈതക്കാട് വീട്ടിൽ കെ .പി ചന്ദ്രശേഖരക്കുറുപ്പ് (81, കെ.പി.സി) നിര്യാതനായി. സി .പി .എം അടൂർ താലുക്ക് കമ്മിറ്റി സെക്രട്ടറി ,പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ,പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,പന്തളം ഗ്രാമ പഞ്ചായത്ത് അംഗം ,കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, പന്തളം സർവീസ് സഹകരണ സംഘം പ്രസിഡന്റ് , കുറുന്തോട്ടയം മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് , കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം, ശിശു ക്ഷേമ സമിതിയുടെ ജില്ലാകമ്മിറ്റിയംഗം,എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം. പന്തളം ഏരിയാ കമ്മറ്റി അംഗമാണ്. 2000 ത്തിൽ പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ബി.ജെ.പി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പീന്നീട് രാജിവച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹംഏറ്റുവാങ്ങി കുളനട മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്ന് വിലാപയാത്രയായി പന്തളത്തെ വീട്ടിലെത്തിക്കും. തുടർന്ന് പൊതു ദർശനത്തിന് വയ്ക്കും. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . ഭാര്യ : രമാദേവി (റിട്ട. അദ്ധ്യാപിക ദേവസ്വം ബോർഡ് ഹൈസ്‌കൂൾ, ചെറിയനാട്)