ball

പ്രമാടം : വി. കോട്ടയം പ്രവദ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് എസ്.എൻ.ഡി.പി യു.പി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, നിഷ മനോജ്, കെ. ജയകൃഷ്ണൻ, കെ. അഷ്റഫ്, തിലകരാജൻ, കടമ്മനിട്ട കരുണാകരൻ, പി.എർ. സുധീർ, ജെ. ബിനോയി, അനിൽ കുമാർ, ആർ. അനീഷ്, എസ്. അനീഷ് കുമാർ, എ.പി. രമേശ്, വി. രാജേഷ്, കെ. രാജേഷ്, വി. വിനു എന്നിവർ പ്രസംഗിച്ചു.